print edition അഴീക്കോടന് ഇന്ന് സ്മരണാഞ്ജലി

തിരുവനന്തപുരം: സമുന്നത നേതാവായിരിക്കെ കൊലചെയ്യപ്പെട്ട അഴീക്കോടൻ രാഘവന്റെ 54ാം രക്തസാക്ഷിത്വ ദിനമായ ബുധനാഴ്‌ച സിപിഐ എം പ്രവർത്തകർ അദ്ദേഹത്തിന് സ്‌മരണാഞ്ജലിയർപ്പിക്കും. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാകയുയർത്തിയും അനുസ്‌മരണയോഗങ്ങൾ സംഘടിപ്പിച്ചും സ്മരണ പുതുക്കും. അഴീക്കോടന് കുത്തേറ്റ തൃശൂർ ചെട്ടിയങ്ങാടിയിലും ജന്മനാടായ കണ്ണൂരിലും വിപുലമായ അനുസ്‌മരണമുണ്ട്.
ചെട്ടിയങ്ങാടിയിൽ രാവിലെ പുഷ്‌പാർച്ചനയും വൈകിട്ട് തൃശൂരിൽ അനുസ്‌മരണ പ്രകടനവും പൊതുസമ്മേളനവും നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. അഴീക്കോടൻ അന്ത്യവിശ്രമംകൊള്ളുന്ന കണ്ണൂർ പയ്യാമ്പലത്ത് രാവിലെ പുഷ്‌പാർച്ചനയും വൈകിട്ട് ബാങ്ക് റോഡിൽ അനുസ്മരണ പൊതുയോഗവുമുണ്ട്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഇടതുമുന്നണി കൺവീനറുമായി പ്രവർത്തിച്ചുവരവെ 1972 സെപ്തംബർ 23നാണ് കോൺഗ്രസ് പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്‌മുഖമണിഞ്ഞ സംഘം തൃശൂർ ചെട്ടിയങ്ങാടിയിൽവച്ച് അദ്ദേഹത്തെ അരുംകൊല ചെയ്തത്.








0 comments