എറണാകുളം ജനറൽ ആശുപത്രിയിൽ വീണ്ടും വൃക്കമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ

എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്കമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്കുശേഷം രോഗി ആശുപത്രി സൂപ്രണ്ട് ഡോ. കെ എൻ സതീഷിനും സംഘത്തിനും ഒപ്പം കേക്ക് മുറിച്ചാഘോഷിക്കുന്നു
കൊച്ചി
എറണാകുളം ജനറൽ ആശുപത്രി ഒൻപതാമത്തെ വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ചൊവ്വാഴ്ച ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള രണ്ടു തീയേറ്ററുകളിലായി നടന്ന രണ്ടു ശസ്ത്രക്രിയകളിലൂടെ 34 വയസുകാരന് അമ്മ വൃക്ക ദാനം ചെയ്തു. യൂറോളജിസ്റ്റ് ഡോ. അനൂപ് കൃഷ്ണനും നെഫ്രോളജിസ്‌റ്റ് ഡോ. സന്ദീപ് ഷേണായിയും ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം വഹിച്ചു.










0 comments