ad
Deshabhimani

‘കതിർ’ പദ്ധതി ഏരിയതലം ; സംയോജിതകൃഷിക്ക്‌ വിത്തിട്ടു

kathir
വെബ് ഡെസ്ക്

Published on Jul 08, 2025, 12:45 AM | 1 min read


വൈപ്പിൻ

സിപിഐ എം വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ സംയോജിതകൃഷിയുടെ ഏരിയതല വിത്തുനടീൽ ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ഇ കെ നായനാരുടെ മകൻ കെ പി വിനോദ് കുമാറിന്റെ, എടവനക്കാട്‌ സെയ്ത് മുഹമ്മദ് റോഡിനുസമീപത്തെ കൃഷിയിടത്തിലാണ്‌ വിത്തിറക്കിയത്‌. സംയോജിതകൃഷിയെ പ്രോത്സാഹിപ്പിക്കാൻ സിപിഐ എം ആഹ്വാനംചെയ്ത ‘കതിർ’ പദ്ധതിയുടെ ഭാഗമായി വർഗ ബഹുജന സംഘടനകളുമായി ചേർന്നാണ്‌ പദ്ധതി. എല്ലാ ലോക്കലിലും പദ്ധതി നടപ്പാക്കും.


ഏരിയ സെക്രട്ടറി എ പി പ്രിനിൽ അധ്യക്ഷനായി. കർഷകസംഘം ഏരിയ പ്രസിഡന്റ്‌ കെ കെ ജോഷി, സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, എം ബി ഷൈനി, കെ എ സാജിത്, എൻ എസ് സൂരജ്, മേഴ്സി തോമസ്, കെ യു ജീവൻമിത്ര, ഡോ. പി എ ലുബൈന എന്നിവർ സംസാരിച്ചു.

തളിർ കർഷകകൂട്ടായ്മ നായരമ്പലത്ത്‌ ആരംഭിച്ച സംയോജിതകൃഷി ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറി കെ കെ ബാബു അധ്യക്ഷനായി. വി ഡി സന്തോഷ്‌കുമാർ, എൻ കെ ബിന്ദു, എം പി ശ്യാംകുമാർ, കെ കെ ജോഷി, കെ ദിവ്യ, കെ കെ മധുസൂദൻ എന്നിവർ സംസാരിച്ചു.


കാലടി

ചൊവ്വര സഹകരണ ബാങ്ക് "കതിർ' സംയോജിതകൃഷിയുടെ ഭാഗമായി സിപിഐ എം ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റിക്കു കീഴിൽ എടനാട് തച്ചപ്പിള്ളിയിൽ സംയോജിതകൃഷി തുടങ്ങി. സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് ഒ എൻ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. എം പി അബു, പി ജെ അനിൽ, എം എ ഷഫീക്, ധനീഷ് ചാക്കപ്പൻ, ഫാരിസ് മെഹർ, കെ പി സുകുമാരൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home