ad
Deshabhimani

കതിർ കർഷക കൂട്ടായ്‌മ ; വീട്ടുമുറ്റക്കൃഷിക്ക്‌ തുടക്കം

kathir
വെബ് ഡെസ്ക്

Published on Aug 18, 2025, 01:30 AM | 1 min read


കൊച്ചി

കതിർ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ അടുക്കളത്തോട്ടം കൃഷിയുടെ ജില്ലാ നടീൽ ഉത്സവം നടന്നു. കലൂരിൽ എ റാബിയ ജെയ്നിയുടെ വീട്ടുമുറ്റത്ത് പച്ചക്കറിത്തൈകൾ നട്ട്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനംചെയ്തു.


കൗൺസിലർ ആഷിദ യഹിയ അധ്യക്ഷയായി. 20 ഗ്രോബാഗുകളിലായി തക്കാളി, വെണ്ട, കുറ്റിപ്പയർ, പച്ചമുളക് തൈകളാണ് നട്ടത്. സിപിഐ എം നേതൃത്വത്തിൽ കതിർ കർഷക കൂട്ടായ്മ ഒരുലക്ഷം ഗ്രോബാഗുകളാണ് അടുക്കളത്തോട്ടത്തിനായി ജില്ലയിൽ വിതരണം ചെയ്യുന്നത്.


എറണാകുളം ഏരിയ സെക്രട്ടറി സി മണി, കർഷകസംഘം ഏരിയ സെക്രട്ടറി പി എച്ച് ഷാഹുൽ ഹമീദ്, കെ വി മനോജ്, ടി എസ് ഷൺമുഖദാസ്, പി കെ സാബു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home