കതിർ പദ്ധതിയില്‍ പച്ചമുളകുകൃഷി തുടങ്ങി

പറവൂർ
കതിർ സംയോജിതകൃഷിയുടെ ഭാഗമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകടപ്പുറത്ത് പച്ചമുളകുകൃഷി തുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് നടീൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം എ രശ്മി അധ്യക്ഷയായി. സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിധിൻ, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി എസ് ഷൈല, ഏരിയ സെക്രട്ടറി റീന അജയകുമാർ, എം എം കരുണാകരൻ, ചഞ്ചല സത്യൻ, സി എ സജീവ്, കെ വി ബൈജു എന്നിവർ സംസാരിച്ചു.










0 comments