വിരമിക്കുന്നതുവരെ അരവിന്ദാക്ഷന്‍ ജോലിചെയ്തത് നാലുവകുപ്പുകളിൽ

മുപ്പത്തൊന്ന് വർഷത്തെ സർവീസ് പൂർത്തിയാക്കി 68–-ാംപൂൾ കാക്കനാട് ചുമട്ടുതൊഴിലാളി യൂണിയനിൽനിന്ന് വിരമിക്കുന്ന കെ കെ മണികണ്ഠന് സംയുക്ത തൊഴിലാളി യൂണിയന്റെ ഉപഹാരം നൽകുന്നു
പള്ളുരുത്തി
വിരമിക്കുന്നതിനിടെ ഇടക്കൊച്ചി സ്വദേശി കെ ആര്‍ അരവിന്ദാക്ഷന്‍ ജോലിചെയ്തത് നാലുവകുപ്പുകളില്‍. എക്സൈസ്, വൈദ്യുതി വകുപ്പ്, ഗതാഗതവകുപ്പ് എന്നീ വിഭാഗങ്ങളിലെ സേവനത്തിനുശേഷമാണ് അരവിന്ദാക്ഷന്‍ വനംവകുപ്പില്‍ സേവനംചെയ്യവെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങിയത്.
15 വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ സേവനം ചെയ്തു. കുടുംബത്തിലെ പ്രാരാബ്ധത്തെ തുടര്‍ന്ന് സ്കൂള്‍ജീവിതകാലം മുതല്‍തന്നെ മത്സ്യത്തൊഴിലാളിയായി ജീവിതം തുടങ്ങി. ഇതിനിടെ, ഓട്ടോഡ്രൈവറായും ബസ്, ലോറി ഡ്രൈവറായുമെല്ലാം ജോലി ചെയ്തു. സമയം കിട്ടുമ്പോഴൊക്കെ ചെണ്ടമേളത്തിന് പോകും.
2009ലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എക്സൈസ് വകുപ്പില്‍ കയറുന്നത്. ആറുമാസം കഴിഞ്ഞ് കെഎസ്ആർടിസിയുടെ തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയിൽ ഡ്രൈവറായി. 2010ല്‍ വൈദ്യുതിവകുപ്പില്‍ പയ്യന്നൂര്‍ സെക്ഷനില്‍ ലൈൻമാനായി. 2011ലാണ് വനംവകുപ്പില്‍ ഡ്രൈവറായത്.
വിവിധ റേഞ്ചുകളിലെ സേവനത്തിനുശേഷം സീനിയര്‍ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവറായാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. അവധിദിവസങ്ങളില്‍ പഴയ കമ്പവലക്കാരനായി മാറും. വിരമിച്ചശേഷം പഴയ തൊഴിലിലേക്ക് മടങ്ങാനാണ് അരവിന്ദാക്ഷന്റെ തീരുമാനം.










0 comments