‘ലേബർ കോഡ് ഡി-കോഡിങ്' ശിൽപ്പശാല
ചീഫ് ജസ്റ്റിസിന്റെ നിലപാട് ഭരണഘടനാവിരുദ്ധം: കെ ചന്ദ്രൻപിള്ള

കളമശേരി
അധ്വാനത്തിന്റെ മഹത്വം അംഗീകരിക്കാത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്ന് സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ ചന്ദ്രൻപിള്ള. സിഐടിയു ജില്ലാ കമ്മിറ്റിയും കേന്ദ്ര പൊതുമേഖലാ കോ–ഓർഡിനേഷൻ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ‘ലേബർ കോഡ് ഡി-കോഡിങ്' ശിൽപ്പശാല കളമശേരി പ്രൊഡക്ടിവിറ്റി കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കേസിന്റെ വാദത്തിനിടെ രാജ്യത്തെ വ്യാവസായിക വളർച്ച സ്തംഭിപ്പിക്കുന്നതിന്റെ ഉത്തരവാദി ട്രേഡ് യൂണിയനാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഈ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന് ചന്ദ്രൻപിള്ള പറഞ്ഞു. പ്രിൻസിപ്പൽ കൺസൾട്ടന്റ് (ലേബർ) വർക്കിയച്ചൻപേട്ട, സാമ്പത്തിക വിദഗ്‌ധൻ മാർട്ടിൻ പാട്രിക് എന്നിവർ ലേബർ കോഡിന്റെ നിയമവശങ്ങളും ലേബർ കോഡ് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ സംബന്ധിച്ചും ക്ലാസെടുത്തു. സിഐടിയു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥ്, സി ഡി നന്ദകുമാർ, എം ജി അജി എന്നിവർ സംസാരിച്ചു.
സർവീസിൽനിന്ന് വിരമിച്ച പി രാജേഷ് (കൊച്ചിൻ പോർട്ട്), എം എസ് ദിലീപ് (ഐആർഇ), സി കെ ജോൺ (കൊച്ചി റിഫൈനറി) എന്നിവർക്കും 28ന് എച്ച്എംടിയിൽനിന്ന് വിരമിക്കുന്ന പി കൃഷ്ണദാസ് എന്നിവർക്ക് യാത്രയയപ്പ് നൽകി.










0 comments