പവിഴമല്ലിത്തറയിൽ മേളാവേശം പകർന്ന് ജയറാം

ചോറ്റാനിക്കര
മേളാസ്വാദകർക്ക് ആവേശം പകർന്ന് ജയറാമിന്റെ നേതൃത്വത്തിൽ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളം അരങ്ങേറി. പതിഞ്ഞ കാലത്തിൽ കൊട്ടിക്കയറിയ മേളം രണ്ടും മൂന്നും നാലും കാലങ്ങൾ കയറി ചോറ്റാനിക്കര ദേവിയുടെ ശ്രീമൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്കുമുന്നിൽ അഞ്ചാംകാലത്തിൽ എത്തിയതോടെ ആസ്വാദകരുടെ ആവേശം ഉച്ചസ്ഥായിയിൽ ആയി. ഇടന്തലയിൽ 17 പേരാണ് ഉണ്ടായിരുന്നത്.
ജയറാമിന്റെ വലത്തെ കൂട്ടായി മട്ടന്നൂർ ശ്രീകാന്ത്, ഇടത്തെ കൂട്ടായി മട്ടന്നൂർ ശ്രീരാജ്, ഇലത്താളത്തിൽ പാഞ്ഞാൾ വേലക്കുട്ടി, കുഴലിൽ പനമണ്ണ മനോഹരൻ, കൊമ്പിൽ മച്ചാട് ഹരിദാസ് തുടങ്ങിയവരും പങ്കെടുത്തു. 125 കലാകാരന്മാർ പങ്കെടുത്ത മേളം രാവിലെ 9.15 ഓടെ തുടങ്ങി ഉച്ചയ്ക്ക് 12.40 ഓടെയാണ് കലാശിച്ചത്. 12-–ാം തവണയാണ് ജയറാം മേളപ്രമാണിയായത്.









0 comments