Deshabhimani

ജൈന സന്യാസിനിമാർക്ക്‌ സ്വീകരണം നൽകി

jain
വെബ് ഡെസ്ക്

Published on Jul 04, 2025, 02:00 AM | 1 min read


മട്ടാഞ്ചേരി

കൊച്ചി ജൈനക്ഷേത്രത്തിലെത്തിയ ജൈന സന്യാസി സംഘത്തെ വരവേറ്റു. വ്യാഴം രാവിലെ സയം പൂർണ ശ്രീലശ്രീജി, മന്ത്ര, മൈത്രീ, മൃദു എന്നിവരാണ് കൊച്ചി ശ്വേതാംബർ ജൈന ക്ഷേത്രത്തിലെത്തിയത്.


22 സംസ്ഥാനങ്ങളിൽ പര്യടനം നടത്തി ബംഗളൂരുവിൽനിന്നാണ്‌ സംഘമെത്തിയത്‌. ഒമ്പതിന് തുടങ്ങുന്ന സന്യാസ ആശ്രമത്തിലെ ചാതുർ മാസ വ്രതാനുഷ്ഠാനങ്ങളിൽ ഇവർ പങ്കെടുക്കും. കുവപ്പാടത്തുനിന്ന്‌ വിശ്വാസികൾ വാദ്യമേളങ്ങളോടെ സ്വീകരിച്ചാനയിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ നിതിൻ പ്രഭുലാൽ ഷാ, ചിരാഗ് നരേന്ദ്ര വഡാല, ഛായ സുപ്പൻ മൈഷറി, പരേഷ് എൻ ഖോന, ജഗദീഷ് ഹൻ സ് രാജ് ഷാ എന്നിവരുടെ നേതൃത്വത്തിലാണ്‌ സന്യാസി സംഘത്തെ വരവേറ്റത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home