Deshabhimani

പാത്രിയർക്കീസ് ബാവാ പുത്തൻകുരിശിൽ

Ignatius Aphrem
വെബ് ഡെസ്ക്

Published on Dec 20, 2025, 02:16 AM | 1 min read


പുത്തൻകുരിശ്

സുറിയാനി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പുത്തൻകുരിശ് സെന്റ്‌ അത്തനേഷ്യസ് കത്തീഡ്രലിലെ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടത്തിൽ പ്രാർഥന നടത്തി. മഞ്ഞിനിക്കരയിലായിരുന്ന ബാവാ വെള്ളി വൈകിട്ട് 5.30നാണ്‌ പുത്തൻകുരിശ് കത്തീഡ്രലിൽ എത്തിയത്.


മെത്രാപോലീത്തമാരായ ഡോ. മാത്യൂസ് മോർ ഈവാനിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി മാത്യു, വർക്കിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർചേർന്ന് ബാവായെ സ്വീകരിച്ചു. തുടർന്ന് സന്ധ്യാപ്രാർഥനയ്‌ക്ക് നേതൃത്വം നൽകി. പ്രഭാഷണവും നടത്തി. വൈദികരും നൂറുക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. ബാവാ ശനിയാഴ്ച ലബനോനിലേക്ക് മടങ്ങും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home