വീട് തകർന്നുവീണ് ദമ്പതികൾക്ക് പരിക്കേറ്റു

വൈപ്പിൻ
വൈപ്പിൻ മില്ലുവഴിയിൽ വീട് തകർന്നുവീണ് ദമ്പതികൾക്ക് പരിക്കേറ്റു. അഴീക്കക്കടവിൽ ജിജുവിന്റെ വീടാണ് വ്യാഴാഴ്ച സന്ധ്യയ്ക്ക് തകർന്നുവീണത്. ശബ്ദം കേട്ട് ദമ്പതികൾ പുറത്തേക്ക് ഓടി. ജിജുവിന്റെ കാലിലും ഭാര്യ ജെന്‍സിയുടെ തോളിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല.
തകർന്ന വീട് കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎയും ജില്ലാപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി ആൽബി കളരിക്കലും സന്ദർശിച്ചു.









0 comments