പൊന്നിന് പൊൻവില; റെക്കോഡ് കുതിപ്പ്

തിരുവനന്തപുരം : പുതിയ മാസം തുടങ്ങിയതല്ലേ? ഓണക്കാലവും വരികയായി. സ്വർണം വാങ്ങാനിരുന്നവർ ഈ കാര്യമറിയാതെ പോകരുത്. ഇന്ന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പവന് 2,120 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഗ്രാമിന്റെ വിലയും 265 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 1,09,800 രൂപ നൽകണം. ഇതിനു പുറമെ പണിക്കൂലിയും മറ്റു ചാർജുകളുമുണ്ടാവും. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,725 രൂപയാണ്.
ഇന്നലെ രണ്ടു തവണയാണ് സ്വർണവില ഉയർന്നത്. രാവിലെ പവന് 1,280 രൂപയാണ് വർധിച്ചത്. ഉച്ചയോടെ വീണ്ടും 800 രൂപ കൂടി വർധിച്ച് പവന്റെ വില 1,07,680 രൂപയായി. ഇതോടെ സ്വർണം ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ഇന്നലത്തെ വിലയെയും കടത്തിവെട്ടിയാണ് ഇന്ന് സ്വർണം കുതിക്കുന്നത്.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായ തിരിച്ചുവരവിലാണ്. പശ്ചിമേഷ്യയിൽ ഹോർമുസ് തുറക്കാൻ ഇറാൻ പദ്ധതിയിടുന്നത് ആഗോള വിപണിയെ ബാധിച്ചതിനാലാണ് എണ്ണവില വർധിച്ചത്. സ്വർണത്തിന് വാങ്ങൽ സമ്മർദം വർധിച്ചിട്ടുണ്ട്. നിവലിൽ ഔണസിന് 4,200 ഡോളർ എന്ന നിലയിലാണ് സ്വർണം വ്യാപാരം നടത്തുന്നത്.









0 comments