കനത്ത കാറ്റിൽ കാലടിയിൽ വ്യാപകനാശം

കനത്ത കാറ്റിൽ കാലടി പഞ്ചായത്തിലെ പിരാരൂർ മല്ലശേരി അന്ത്രുവിന്റെ വാഴത്തോട്ടം നശിച്ചനിലയിൽ
കാലടി
ഞായർ വൈകിട്ട് വീശിയടിച്ച കനത്ത കാറ്റിലും മഴയിലും കാലടി മേഖലയിൽ വ്യാപകനാശം. പ്രദേശത്ത് വൈദ്യുതിത്തൂണുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഗതാഗത തടസ്സവുമുണ്ടായി. മലയാറ്റൂർ–നീലീശ്വരം, കാലടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏക്കറുകണക്കിന് കുലച്ച ഏത്തവാഴകളും കാറ്റിൽ നിലംപൊത്തി.
മലയാറ്റൂർ–നീലീശ്വരം പഞ്ചായത്തിൽ പാട്ടത്തിനെടുത്ത് കൃഷി ചെയത് കാലടി പഞ്ചായത്ത് സ്വദേശി അൻമുറ ആഗസ്തിയുടെ 2,000 വാഴ കാറ്റിൽ ഒടിഞ്ഞു. മലയാറ്റൂർ വെള്ളായിക്കുടം സൗമ്യന്റെ കാറിനുമുകളിൽ മരംവീണ് ഭാഗിഗമായി കേടുപറ്റി. കൈപ്പട്ടൂർ, നെട്ടിനംപിള്ളി, പിരാരൂർ പ്രദേശങ്ങളിലും വ്യാപകനാശം ഉണ്ടായി. നെട്ടിനംപിള്ളിയിൽ പയ്യപ്പിള്ളി പോളിയുടെ 400 വാഴകൾ, പട്ടേത്ത് ശോഭയുടെ 800 വാഴകൾ, കീഴാഞ്ചേരി ജോസ്, കെ എസ് മാത്യൂ കോലഞ്ചേരി, കോലഞ്ചേരി ദേവസിക്കുട്ടി, പുടിലാൻ ശിവൻ, നടുവട്ടം ജോൺസൺ, പുതുശേരി ജോസ്, കോലഞ്ചേരി ഡേവിസ്, മാരാടൻ മോഹനൻ, കൊല്ലക്കുടി ചാക്കു, പള്ളുപെട്ട ജോസ്, വിത്സൻ വടക്കുഞ്ചേരി, തോട്ടത്തിൽ വിത്സൻ, ജോയ് വടക്കുഞ്ചേരി, ശ്രീമൂലനഗരം പഞ്ചായത്തിലെ കോഴിക്കാടൻ പൗലോസ്, ചെട്ടിക്കുടി മോഹൻ, കോഴിക്കാടൻ ബേബിച്ചൻ, പിരാരൂരിലെ മല്ലശേരി അന്ത്രു, ശശി കുറ്റിയാലുക്കൽ എന്നിവരുടെ വാഴകളാണ് ഒടിഞ്ഞത്.
കർഷകസംഘം ഭാരവാഹികളായ ധനേഷ് ചാക്കപ്പൻ, ടി ഒ ജോൺസൺ, ഒ എൻ ഗോപാലകൃഷ്ണൻ എന്നിവർ ശ്രീമൂലനഗരം പഞ്ചായത്തിലെ കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.










0 comments