വോളിബോൾ കോർട്ടും ഹാപ്പിനസ് പാർക്കും നാടിന് സമർപ്പിച്ചു

പെരുമ്പാവൂർ
രായമംഗലം പഞ്ചായത്ത് പുല്ലുവഴി പബ്ലിക് ലൈബ്രറി വളപ്പിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ഫ്ലഡ്‌ലിറ്റ് വോളിബോൾ കോർട്ടും തായ്‌ക്കരച്ചിറ ഹാപ്പിനസ് പാർക്കും ജനങ്ങൾക്കായി തുറന്നു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി.
ഹരിതകർമസേന അംഗങ്ങൾക്ക് യൂണിഫോം, ഉപകരണങ്ങൾ എന്നിവയുടെ വിതരണവും ആശാപ്രവർത്തകർക്ക് യൂണിഫോമും വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലിം, സാജു പോൾ, ശാരദ മോഹൻ, അംബിക മുരളീധരൻ, ബീന ഗോപിനാഥ്, ദീപ ജോയ് എന്നിവർ സംസാരിച്ചു.










0 comments