കൈത്തറി ഉൽപ്പന്ന പ്രദര്‍ശനം തുടങ്ങി

കൊച്ചി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നെയ്ത്ത്, കരകൗശല വൈദഗ്ധ്യം അവതരിപ്പിക്കുന്ന എക്സ്ക്ലൂസീവ് ഹാൻഡ്ലൂം എക്സ്പോയുടെ രണ്ടാംപതിപ്പ് ലിസി ജങ്‌ഷനിലെ റെന ഇവന്റ് ഹബ്ബിൽ ആരംഭിച്ചു.
ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിലെ ഡെവലപ്മെന്റ് കമീഷണറുടെ (ഹാൻഡ്‌ലൂംസ്) പിന്തുണയോടെ നാഷണൽ ഡിസൈൻ സെന്ററാണ് (എൻഡിസി) പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
പരമ്പരാഗത, സമകാലിക ശൈലികളിലുള്ള സാരി, തുണിത്തരങ്ങൾ, സ്റ്റോള്‍, ദുപ്പട്ട, ഹോം ലിനന്‍ തുടങ്ങി വിവിധ കൈത്തറി ഉൽപ്പന്നങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
നെയ്ത്തുകാർക്ക് ഉപയോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും സന്ദർശകർക്ക് കരകൗശല വിദഗ്ധരുമായി ഇടപഴകാനും നിര്‍മാണരീതികള്‍ മനസ്സിലാക്കാനും സൗകര്യമുണ്ട്. ദിവസവും പകൽ 11 മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. 17ന് സമാപിക്കും.









0 comments