Deshabhimani

സംസ്ഥാന സ്കൂൾ ഗെയിംസ്

ഹാൻഡ്‌ബോളിൽ എറണാകുളം ചാമ്പ്യന്മാർ

State School Games

സംസ്ഥാന സ്കൂൾ ഗെയിംസ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ് 
സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ചാമ്പ്യന്മാരായ എറണാകുളം ടീം

വെബ് ഡെസ്ക്

Published on Oct 19, 2026, 12:47 AM | 1 min read

കൊച്ചി


കലിക്കറ്റ് സർവകലാശാലാ ഗ്രൗണ്ടില്‍ നടന്ന 68–-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ് സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ എറണാകുളം ചാമ്പ്യന്മാരായി. ഫൈനലിൽ മുൻ ചാമ്പ്യന്മാരായ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്.


ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതിനായി തുറവൂർ എംഎ എച്ച്എസ്എസിലെ മരിയ വിജു, ലിൻസോണ ലിജു, ഇവമരിയ ജിബി, വേങ്ങൂർ എംകെ എച്ച്എസ്എസിലെ വൈഗ വിജേഷ് എന്നിവരെ തെരഞ്ഞെടുത്തു. സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ തുറവൂർ എംഎ എച്ച്എസ്എസിലെ അവയുധ് രാജ് ദേശീയ മത്സരത്തിനുള്ള അർഹത നേടി. തുറവൂർ മാർ അഗസ്റ്റിൻസ് ഹൈസ്കൂളിലെ കായികാധ്യാപകൻ ജിനോ പോളിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home