Deshabhimani

കിടങ്ങൂരിൽ കേശദാനം സ്‌നേഹദാനമായി

Hair Donation

ഡോ. ബിയ പോൾ പാറേക്കാട്ടിലിന്റെ മുടിമുറിച്ച് സഹൃദയ ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ 
‘കേശദാനം സ്നേഹദാനം’ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 19, 2026, 01:45 AM | 1 min read

അങ്കമാലി


കിടങ്ങൂർ ഇൻഫന്റ് ജീസസ് പള്ളിയിലെ യുവജനപ്രസ്ഥാനമായ ഫെയ്ത്ത് വാരിയേഴ്സിന്റെ നേതൃത്വത്തിൽ കേശദാനപരിപാടി സംഘടിപ്പിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


ഇടവകവികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ അധ്യക്ഷനായി. സഹൃദയ ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, ഡോ. ബിയ പോൾ പാറേക്കാട്ടിലിന്റെ മുടി സ്വീകരിച്ച്‌ "കേശദാനം സ്നേഹദാനം' പരിപാടി ഉദ്ഘാടനം ചെയ്തു.


അർബുദബാധിതർക്കുവേണ്ടി 16 യുവതികൾ മുടി ദാനംചെയ്തു. സഹവികാരി ഫാ. ബെർലിൻ ഇഞ്ചക്കപ്പാലാട്ടി, വൈസ് ചെയർമാൻ കെ എം ജോൺ, പ്രസിഡന്റ് അനബെൽ ആന്റണി, സിസ്റ്റർ ഗ്ലോറിയ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home