ad
Deshabhimani

എച്ച്1 എന്‍1 ബാധിച്ച് ഒരാള്‍കൂടി മരിച്ചു

H1 N1 Death
വെബ് ഡെസ്ക്

Published on Jul 22, 2026, 12:16 AM | 1 min read

കൊച്ചി

ജില്ലയില്‍ വീണ്ടും എച്ച് 1 എന്‍1 മരണം. പെരുമ്പാവൂര്‍ കൂവപ്പടിയില്‍ 16ന് മരിച്ച അന്പത്തിയേഴുകാരന്റെ മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ജൂലൈയിൽ ജില്ലയില്‍ ഇതേ രോഗബാധിതരായി മരിച്ചവരുടെ എണ്ണം രണ്ടായി. എട്ടിന്‌ പിണ്ടിമന ആയക്കാട് അന്പത്തിയഞ്ചുകാരി എച്ച്1 എന്‍ 1 ബാധിച്ച് മരിച്ചിരുന്നു.‌ ജൂണില്‍ അഞ്ചുപേരും ജില്ലയില്‍ മരിച്ചു.


12 പേര്‍ക്ക് ഡെങ്കി ബാധിച്ചു. 66 പേര്‍ക്ക് രോഗബാധ സംശയിക്കുന്നു. അങ്കമാലി, എടത്തല, കടവന്ത്ര, കളമശേരി, മൂത്തകുന്നം, നോര്‍ത്ത പറവൂര്‍, പള്ളുരുത്തി, പനങ്ങാട്, തൃപ്പൂണിത്തുറ, വെങ്ങോല എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് രോഗബാധ. 1053 പേര്‍ പനിബാധിതരായിട്ടുണ്ട്. 202 പേര്‍ക്ക് വയറിളക്ക രോഗങ്ങളും 49 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ രോഗങ്ങളും ബാധിച്ചു. തൃക്കാക്കരയില്‍ എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home