ശ്രീനാരായണ ഗുരുസമാധി ആചരിച്ചു

ശ്രീനാരായണ ഗുരുസമാധി ദിനാചരണത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യയുടെ നേതൃത്വത്തിൽ നടന്ന മഹാസമാധിപൂജയും സമൂഹപ്രാർഥനയും
ആലുവ
ശ്രീനാരായണ ഗുരുസമാധി ദിനാചരണത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ മഹാസമാധി പൂജയും സമൂഹപ്രാർഥനയും നടത്തി. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ മഹാസമാധി പൂജയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. പി കെ ജയന്തൻ ശാന്തി, സ്വാമിനി മാതാ നാരായണ ചിത് പ്രകാശിനി, സ്വാമിനി നാരായണ ദർശനമയി,
എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ, യൂണിയൻ പ്രസിഡന്റ് വി സന്തോഷ് ബാബു, മധുസൂദനൻ ശാന്തി, ചന്ദ്രൻ ശാന്തി എന്നിവർ നേതൃത്വം നൽകി. പ്രസാദവിതരണം, ഗുരുകൃതികളുടെ പാരായണം, ഉപവാസം, പ്രാർഥന, കലശപൂജ തുടങ്ങിയവയും നടന്നു. നൂറുകണക്കിന് പേർ പങ്കെടുത്തു.









0 comments