ധവളപത്രം ജനവിരുദ്ധനയങ്ങൾക്കുള്ള ഒരുക്കം
എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

ജനവിരുദ്ധ ധവളപത്രത്തിനെതിരെ എഫ്എസ്ഇടിഒ കാക്കനാട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധയോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ധവളപത്രത്തിലെ ജനവിരുദ്ധനയങ്ങള്‍ തള്ളിക്കളയുക, സിവില്‍ സര്‍വീസിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാകേന്ദ്രത്തിലും പ്രധാന ഓഫീസ് സമുച്ചയങ്ങളിലും പ്രതിഷേധിച്ചു. ജില്ലാകേന്ദ്രമായ സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധയോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, വി എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു. മറ്റ് കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധയോഗത്തില്‍ ഏലിയാസ് മാത്യു, ഡാൽമിയ തങ്കപ്പൻ, എ എൻ സിജിമോൾ, പി ഡി സാജൻ, കെ എസ് ഷാനിൽ, കെ സി സുനിൽകുമാർ, എം നിയാസ്, കെ വി പ്രഭുൽ, പി പി സുനിൽ, പി എം ഷൈനി, ബിനോജ് വാസു എന്നിവര്‍ സംസാരിച്ചു.









0 comments