ad
Deshabhimani

തെങ്ങോട് സ്‌കൂളിന്റ 
പുതിയ കെട്ടിടത്തിന് കല്ലിട്ടു

Foundation Stone Laying
വെബ് ഡെസ്ക്

Published on Sep 12, 2025, 02:00 AM | 1 min read

കാക്കനാട്

മണ്ണിടിച്ചിൽ ഭീഷണിയുള്ള തെങ്ങോട് ഗവ. ഹൈസ്‌കൂളിന് പുതിയമന്ദിരം നിർമിക്കുന്നു. സംരക്ഷണഭിത്തി കെട്ടാന്‍ 30 ലക്ഷം രൂപയും അനുവദിച്ചു. പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഉമ തോമസ് എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷ രാധാമണി പിള്ള അധ്യക്ഷയായി.


സ്ഥിരംസമിതി അധ്യക്ഷരായ നൗഷാദ് പല്ലച്ചി, സ്മിത സണ്ണി, കൗൺസിലർമാരായ അബ്ദു ഷാന, അനിത ജയചന്ദ്രൻ, പ്രധാനാധ്യാപിക ജിജി ജോസഫ്, പിടിഎ പ്രസിഡന്റ് മീനു സുകുമാരൻ എന്നിവർ സംസാരിച്ചു. 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയകെട്ടിടം നിർമിക്കുന്നത്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home