ad
Deshabhimani

അദ്വൈതാശ്രമത്തിൽ സ്മൃതിമണ്ഡപത്തിന് കല്ലിട്ടു

foundation stone laying
വെബ് ഡെസ്ക്

Published on Aug 19, 2025, 12:45 AM | 1 min read


ആലുവ

സർവമത സമ്മേളനത്തിന്റെ ശതാബ്ദി സ്മാരകമായി ആലുവ അദ്വൈതാശ്രമത്തിലെ "സർവമത സമ്മേളന ശതാബ്ദി സ്മൃതിമണ്ഡപത്തിനും' തോട്ടുമുഖം വാല്‌മീകിക്കുന്നിൽ നിർമിക്കുന്ന "ഗുരുദേവ ധ്യാനമന്ദിരത്തിനും' കല്ലിട്ടു. സ്മൃതിമണ്ഡപത്തിന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദയും ധ്യാനമന്ദിരത്തിന് യുഎഇ അലൈൻ മെഡിക്കൽ സെന്റർ എംഡി ഡോ. സുധാകരനുമാണ് കല്ലിട്ടത്. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, മേൽശാന്തി പി കെ ജയന്തൻ, സ്വാമി ജ്ഞാനതീർഥ, സ്വാമി വിശ്രുതാത്മാനന്ദ, വി സന്തോഷ് കുമാർ, പി ആർ നിർമൽകുമാർ, വി ഡി രാജൻ, സുനിൽ ഘോഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home