കുഴുപ്പിള്ളിയിൽ ആയുർവേദ ആശുപത്രിക്കെട്ടിടത്തിന് കല്ലിട്ടു

വൈപ്പിൻ
കുഴുപ്പിള്ളി പഞ്ചായത്തിൽ നിർമിക്കുന്ന ആയുർവേദ ആശുപത്രിക്ക് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ കല്ലിട്ടു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നത്. പ്രസിഡന്റ് കെ എസ് നിബിൻ അധ്യക്ഷനായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ മുഖ്യാതിഥിയായി.
പതിനൊന്നാം വാർഡിൽ ബീച്ച് റോഡിലെ ധന്യ അങ്കണവാടിക്ക് സമീപത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിലവിൽ വാടകക്കെട്ടിടത്തിൽ പരിമിതമായ സാഹചര്യത്തിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ സാജിത്ത്, എം പി രാധാകൃഷ്ണൻ, ഷൈബി ഗോപാലകൃഷ്ണൻ, എം എം പ്രമുഖൻ, ഡോ. ആലീസ് ജോൺ എന്നിവർ സംസാരിച്ചു.










0 comments