ad
Deshabhimani

എംഎ ട്രോഫി അഖിലേന്ത്യാ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി

Football Tournament
വെബ് ഡെസ്ക്

Published on Jan 05, 2026, 12:45 AM | 1 min read


ആലുവ

മാർ അത്തനേഷ്യസ് (എംഎ ട്രോഫി) അഖിലേന്ത്യാ ഇന്റർസ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ്‌ പാറപ്പുറം എയ്‌ലി സ്പോർട്‌സ് ആൻഡ് കൾച്ചറൽ അക്കാദമിയിൽ ആരംഭിച്ചു.

ഒളിന്പ്യൻ അത്‌ലറ്റ്‌ അനിൽഡ തോമസ് ടൂർണമെന്റ്‌ ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ അങ്കമാലി മേഖലാ അധിപൻ ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപോലീത്ത അധ്യക്ഷനായി. സന്തോഷ് ട്രോഫി മുൻതാരം പി അഖിൽ ദീപശിഖ പ്രകാശിപ്പിച്ചു.


സംഘാടകസമിതി ചെയർമാൻ എം ഒ ജോൺ ടൂർണമെന്റ്‌ പതാക ഉയർത്തി.

കാഞ്ഞൂർ സെന്റ്‌ മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോയി കണ്ണമ്പുഴ, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ പോൾ, രമേഷ് മാത്യു, എം എൻ സത്യദേവൻ, എം എം ജേക്കബ്, ചിന്നൻ ടി പൈനാടത്ത്, എയ്‌ലി സ്പോർട്‌സ്‌ ആൻഡ്‌ കൾച്ചറൽ അക്കാദമി മാനേജർ ഡോ. കെ പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടനമത്സരത്തിൽ ബംഗള‍ൂരു ആർമി സ്പോർട്‌സ്‌ സ്കൂൾ ഒന്നിനെതിരെ നാലുഗോളുകൾക്ക് കോഴിക്കോട് മുക്കം ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home