ad
Deshabhimani

മീൻപിടിത്ത വള്ളത്തിന്‌ കേടുപാട്‌

കപ്പൽ പാഞ്ഞടുത്തു; തൊഴിലാളികൾ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

Fishermen

എംഎസ്‌സി സിൽവർ 2 കപ്പൽ മീൻപിടിത്ത വള്ളത്തിനരികെ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Oct 03, 2025, 02:55 AM | 1 min read

കൊച്ചി

ഫോർട്ട്‌ കൊച്ചിയിൽനിന്ന്‌ മീൻപിടിത്തത്തിന്‌ പോയ വള്ളത്തിനുനേരെ കപ്പൽ പാഞ്ഞടുത്തു. കണ്ണമാലിക്ക്‌ പടിഞ്ഞാറ് 7.5 നോട്ടിക്കൽ മൈൽ അകലെ ബുധൻ വൈകിട്ടാണ്‌ സംഭവം.


ആലപ്പുഴ പള്ളിത്തോട് സ്വദേശി സ്റ്റാലിൻ (റൂബൻ) പുത്തൻവീട്ടിലിന്റെ ‘പ്രത്യാശ’ വള്ളത്തിനുനേരെയാണ്‌ എംഎസ്‌സി സിൽവർ–2 എന്ന കപ്പൽ അടുത്തത്‌. തലനാരിഴയ്‌ക്കാണ്‌ കൂട്ടിയിടി ഒഴിവായത്‌. കപ്പൽ ഉരസി വള്ളത്തിന്റെ പിൻഭാഗത്ത്‌ കേടുപാടുണ്ടായി. നാൽപ്പത്തഞ്ചുപേരാണ്‌ വള്ളത്തിൽ ഉണ്ടായിരുന്നത്‌. ആർക്കും പരിക്കില്ല.



അലക്ഷ്യമായി എത്തിയ കപ്പൽ കണ്ട്‌ വയർലെസിലൂടെ കപ്പൽ ക്യാപ്‌റ്റന്‌ മത്സ്യത്തൊഴിലാളികൾ അപകടസൂചനാ സന്ദേശം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. സമീപത്ത്‌ മറ്റു വള്ളങ്ങളിൽ ഉണ്ടായിരുന്നവർ ബഹളംവച്ചതോടെയാണ് കപ്പൽ നിർത്തിയത്‌. വള്ളത്തിന്റെ ഉടമ സ്‌റ്റാലിൻ തീരദേശ പൊലീസിന്‌ പരാതി നൽകി.



എംഎസ്‌സി കന്പനിയുടെ ലൈബീരിയൻ ചരക്കുകപ്പൽ എൽസ 3 മെയ് 25നാണ്​ കൊച്ചിക്കുസമീപം മുങ്ങിയത്‌. കപ്പലിൽനിന്നുള്ള ഇന്ധന നീക്കവും കണ്ടെയ്‌നറുകൾ വീണ്ടെടുക്കലും പുരോഗമിക്കുന്നതിനിടയിലാണ്‌ ഇതേ കമ്പനിയുടെ മറ്റൊരു കപ്പൽ വീണ്ടും അപകടഭീഷണി ഉയർത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home