റെയ്സിങ് ഡേ ആചരിച്ചു

പിറവം
അഗ്നി രക്ഷാസേന സിവിൽ ഡിഫൻസിന്റെയും ഹോംഗാർഡുകളുടെയും നേതൃത്വത്തിൽ പിറവത്ത് റെയ്സിങ് ഡേ ആചരിച്ചു. സ്റ്റേഷൻ ഓഫീസർ എ കെ പ്രഫുൽകുമാർ പതാക ഉയർത്തി സിവിൽ ഡിഫൻസ് വളന്റിയർമാർക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രധാനറോഡിൽ വാഹനയാത്രക്കാരുടെ കാഴ്ചമറയ്ക്കുന്ന രീതിയിൽ വളർന്നുനിന്നിരുന്ന ചെടികളും വൃക്ഷശിഖരങ്ങളും നീക്കംചെയ്യുകയും ഓടയിലെ തടസ്സങ്ങൾ മാറ്റുകയും ചെയ്തു.
ശുചീകരണപ്രവർത്തനങ്ങൾക്ക് അസി. സ്റ്റേഷന്‍ ഓഫിസര്‍ വി ബി ഗോപന്‍, സിവില്‍ ഡിഫന്‍സ് കോ–ഓര്‍ഡിനേറ്റര്‍ അലക്‌സ്, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ എമി ബേസില്‍, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ അമല്‍ പൗലോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.










0 comments