ഏലൂർ എൽഡിഎഫ് ഭരിക്കും

കളമശേരി
കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏലൂർ നഗരസഭ എൽഡിഎഫ് ഭരിക്കും. 32 സീറ്റുകളിൽ 15 സീറ്റ് നേടി വലിയ കക്ഷിയായതോടെയാണ് എൽഡിഎഫിന് സാധ്യതയൊരുങ്ങിയത്. കേവല ഭൂരിപക്ഷം 17 സീറ്റാണെങ്കിലും യുഡിഎഫും എൻഡിഎയും വളരെ പിന്നിലാണ്. യുഡിഎഫിന് 12 സീറ്റും എൻഡിഎക്ക് അഞ്ച് സീറ്റുമാണുള്ളത്. ഇരുകക്ഷികളും യോജിക്കാനുള്ള സാധ്യതയും നിലവിലില്ല.
ഈ സാഹചര്യത്തിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ മൂന്ന് മുന്നണികളും മത്സരരംഗത്തുണ്ടാകും. കൂടിയ വോട്ട് കിട്ടിയ രണ്ട് കക്ഷികളെ പങ്കെടുപ്പിച്ചായിരിക്കും രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. ഈ ഘട്ടത്തിൽ എൽഡിഎഫായിരിക്കും ചെയർപേഴ്സണാകുക.










0 comments