ad
Deshabhimani

ഭരണസ്തംഭനം

ചേന്ദമംഗലം പഞ്ചായത്തിലേക്ക് 
ഡിവൈഎഫ്ഐ മാർച്ച്

DYFI March

ഡിവൈഎഫ്ഐ സംഘടിപ്പിച്ച ചേന്ദമംഗലം പഞ്ചായത്ത് ഓഫീസ് മാർച്ച് സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 21, 2026, 01:15 AM | 1 min read

പറവൂർ


ചേന്ദമംഗലം പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ ഡിവൈഎഫ്ഐ ചേന്ദമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു. സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ആൽബർട്ടോ ജൂഡ് അധ്യക്ഷനായി.


പഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള പൊതുശ്മശാനം ഒരുമാസത്തോളമായി പ്രവർത്തനരഹിതമാണ്‌. ശ്മശാനത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുക, വഴിവിളക്കുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് കരാർ പുതുക്കി നൽകുക, കുടിവെള്ളക്ഷാമം പരിഹരിക്കുക, പഞ്ചായത്തിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.


ബ്ലോക്ക് പ്രസിഡന്റ് പി ആർ സജേഷ് കുമാർ, പഞ്ചായത്ത് പ്രതിപക്ഷ പാർലമെന്ററി പാർടി ലീഡർ ആൽഡ്രിൻ കെ ജോബോയ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എ എസ് അനിൽകുമാർ, ലോക്കൽ സെക്രട്ടറി ജോർജ് ബാസ്റ്റ്യൻ, കെ എസ് അശ്വതി, അഖിൽ ബാവച്ചൻ, സായൂജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home