ad
Deshabhimani

മുടക്കുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം

Drinking water shortage

മുടക്കുഴ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് 
സിപിഐ എം ലോക്കൽ സെക്രട്ടറി കെ വി ബിജുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകുന്നു

വെബ് ഡെസ്ക്

Published on Jan 11, 2026, 12:59 AM | 1 min read

പെരുമ്പാവൂർ


മുടക്കുഴ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെ ഏഴ് വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. ചുണ്ടക്കുഴി, അകനാട്, കണ്ണഞ്ചേരിമുകൾ, പ്രളയക്കാട് പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി നാട്ടുകാർ വലയുകയാണ്‌. ഉയർന്ന പ്രദേശമായ കണ്ണഞ്ചേരിമുകളിലേക്ക് വാട്ടർഅതോറിറ്റിയുടെ വെള്ളം എത്തുന്നില്ല.


ടാങ്കർലോറിയിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മുടക്കുഴ ലോക്കൽ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക്‌ നിവേദനം നൽകി. ലോക്കൽ സെക്രട്ടറി കെ വി ബിജു, പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങളായ ഉഷ ദാസ്, മാത്യൂസ് ഐസക്, മായ രജി, ലിജി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home