പറവൂരിന്റെ പടിഞ്ഞാറൻ ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷം

കെടാമംഗലം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തെ തുടർന്ന് പറവൂർ ജല അതോറിറ്റി ഓഫീസിൽ സിപിഐ എം നേതാക്കൾ പ്രതിഷേധിക്കുന്നു
പറവൂർ
നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. 25, 26, 27 വാർഡുകളിൽ ദിവസങ്ങളായി കുടിവെള്ളമെത്തുന്നില്ല. പമ്പിങ് നടക്കുന്നത് മതിയായ ശക്തിയിൽ അല്ലാത്തതിനാലാണ് ക്ഷാമം നേരിടുന്നത്.
ദൈനംദിന ആവശ്യങ്ങൾക്കുപോലും വെള്ളം കിട്ടാതായതോടെ സിപിഐ എം നേതൃത്വത്തിൽ പറവൂർ ജല അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു. അസി. എൻജിനിയർ ടി ജെ മേരി ഷീജയുമായി സമരക്കാർ സംസാരിച്ചു. പ്രശ്നം പരിഹരിക്കുമെന്നും കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സി എ രാജീവ്, സി പി ജയൻ, സി കെ പ്രകാശൻ, ടി കെ ശന്തനു, കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.








0 comments