കുമ്പളത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം

പള്ളുരുത്തി
കുമ്പളം പഞ്ചായത്ത് 19–ാംവാർഡിലെ കുടിവെള്ളക്ഷാമം മന്ത്രി പി രാജീവ് ഇടപെട്ട് പരിഹരിച്ചു. പത്തു ദിവസത്തിലധികമായി രൂക്ഷമായ കുടിവെള്ളക്ഷാമമാണ് പ്രദേശത്ത് നേരിട്ടത്. റെയിൽവേ നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടി കുടിവെള്ളം തടസ്സപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് 40,000 രൂപ മുടക്കി പുതിയ പൈപ്പ് സ്ഥാപിച്ചുവെങ്കിലും വെള്ളം ലഭിച്ചില്ല. വാർഡ് മെമ്പർ സീത ചക്രപാണി വെള്ളമെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വാട്ടർ അതോറിറ്റി വേണ്ട ഗൗരവത്തിൽ പ്രശ്നം പരിഹരിച്ചില്ല. തുടർന്ന് വാർഡ് മെമ്പർ മന്ത്രി പി രാജീവിനെ ബന്ധപ്പെടുകയും മന്ത്രി തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ച് പ്രശ്നം അടിയന്തരമായി പരിഹരിക്കണം എന്ന് നിർദേശിക്കുകയുമായിരുന്നു. വാട്ടർ അതോറിറ്റി ജീവനക്കാരും കരാർ തൊഴിലാളികളും പ്രശ്നം പരിഹരിച്ച് ആളുകൾക്ക് വെള്ളം എത്തിച്ചു. പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു.








0 comments