പാലായിക്കുന്നിൽ കുടിവെള്ളക്ഷാമം രൂക്ഷം

പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്ത് 22–-ാംവാർഡ് പാലായിക്കുന്നിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. മൂന്നു ദിവസമായി പ്രദേശത്ത് കുടിവെള്ളം കിട്ടാതെ നാട്ടുകാർ ദുരിതത്തിലാണ്. ആനക്കല്ല് പതിയാരത്തുപറമ്പ് കുടിവെള്ളപദ്ധതി പണി പൂർത്തിയാകാതെ കാടുകയറി നശിക്കുകയാണ്. പദ്ധതിയുടെ നിർമാണം പൂർത്തിയാക്കി കമീഷൻ ചെയ്ത് കുടിവെള്ളവിതരണത്തിന് നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ എം പാലായിക്കുന്ന് വാർഡ് കമ്മിറ്റി അറിയിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കാൻ പദ്ധതി ഉടൻ കമീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം ബേസിൽ കുര്യാക്കോസ് സെക്രട്ടറിക്ക് കത്ത് നൽകി








0 comments