കുടിവെള്ളക്ഷാമം ; തുതിയൂർ നിവാസികൾ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

കാക്കനാട്
കുടിവെള്ളക്ഷാമം രൂക്ഷമായതോടെ തുതിയൂർ നിവാസികൾ തൃക്കാക്കര വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
പഴകിദ്രവിച്ചവ മാറ്റി പുതിയ കുടിവെള്ളക്കുഴലുകൾ സ്ഥാപിക്കുന്നതിന് നഗരസഭ ഓരോ വാർഡിലേക്കും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതായി അവകാശപ്പെടുമ്പോഴും തുതിയൂരിലെ ജലക്ഷാമം രൂക്ഷമാണ്. നല്ല മഴ ലഭിക്കുന്ന ജൂൺ–-ജൂലൈ മാസത്തിലും കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുകയാണെന്ന് സമരക്കാർ പറഞ്ഞു.
തുതിയൂരിലെ വാടകക്കകം ഇന്ദിരാനഗർ, കരിയിൽ തുടങ്ങിയ പ്രദേശങ്ങളിൽ ആഴ്ചകളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടിട്ടും വാട്ടർ അതോറിറ്റി നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. തൃക്കാക്കര നഗരസഭാ അധ്യക്ഷ രാധാമണിപിള്ള, കുടുംബശ്രീ എഡിഎസ് ചെയർപേഴ്സൺ രേവതി അലക്സ്, സെക്രട്ടറി ഓമന അപ്പു, അലക്സ് റോക്കി, തോമസ് തുതിയൂർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.








0 comments