ad
Deshabhimani

വാളകം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം

വാട്ടർ അതോറിറ്റി ഓഫീസിൽ 
എൽഡിഎഫ് പ്രതിഷേധിച്ചു

Drinking water

വാളകം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ 
വാട്ടർ അതോറിറ്റി മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എൻജിനീയറുമായി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 19, 2026, 12:38 AM | 1 min read

മൂവാറ്റുപുഴ


വാളകം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി മൂവാറ്റുപുഴ എക്സി. എൻജിനീയറുടെ ഓഫീസിൽ പ്രതിഷേധിച്ചു.


പഞ്ചായത്തിലെ പൊട്ടുമുകൾ കുടിവെള്ളപദ്ധതിയുടെ പറയരുതോട്ടം പമ്പ്ഹൗസിലെ പ്രധാന മോട്ടോർ തകരാറിലായതുമൂലം പകരംസംവിധാനം ഏർപ്പെടുത്തുന്നതിൽ പഞ്ചായത്ത് അധികൃതർക്ക് വീഴ്ചയുണ്ടായി. തുടർന്ന് പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ എല്ലാ മേഖലയിലും കുടിവെള്ളം എത്തിക്കാനായില്ല. ഒരാഴ്ചയായി കുടിവെള്ളം കിട്ടാതെ പലയിടത്തും ജനങ്ങൾ ദുരിതത്തിലാണ്. മൂന്ന് മോട്ടോറുകളുള്ള പമ്പ്ഹൗസിൽ ഒരെണ്ണം മുമ്പ് തകരാറായത് മാറ്റിസ്ഥാപിച്ചില്ല. തുടർന്നാണ് മറ്റൊരു പ്രധാന മോട്ടോർ കേടായത്. നിലവിലുള്ള ശേഷികുറഞ്ഞ മോട്ടോർ പ്രവർത്തിപ്പിച്ചാൽ വേണ്ടത്ര കുടിവെള്ളം എല്ലാ മേഖലയിലും എത്തിക്കാനാവില്ല. വാഹനത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നതും പല സ്ഥലങ്ങളിലും എത്തുന്നില്ല. പഞ്ചായത്ത് ഭരണസമിതിയുടെ അലംഭാവം മൂലം കുടിവെള്ളം എത്തിക്കാനാവുന്നില്ല. തുടർന്നായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.


വാട്ടർ അതോറിറ്റി മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എൻജിനീയർ നിഷ ഐസക്കുമായി പഞ്ചായത്ത് മെമ്പർമാർ ചർച്ച നടത്തി പരാതി നൽകി. പ്രവർത്തനശേഷി കൂടുതലുള്ള കേടായ മോട്ടോർ രണ്ടുദിവസത്തിനുള്ളിൽ നന്നാക്കി കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമെന്നും കേടായ മറ്റൊരു മോട്ടോർ പ്രവർത്തനക്ഷമമാക്കുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അംഗങ്ങൾക്ക് ഉറപ്പ് നൽകി. എൽഡിഎഫ് അംഗങ്ങളായ പി എസ് രാജേഷ്, സി വി ഷേർലി, മഞ്ജു ബിനോയ് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home