മലേപ്പീടിക കുടിവെള്ളപദ്ധതി തുടങ്ങി

നെല്ലിക്കുഴി പഞ്ചായത്തിലെ മലേപ്പീടിക കുടിവെള്ള പദ്ധതി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
നെല്ലിക്കുഴി പഞ്ചായത്തിലെ ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി 34.5 ലക്ഷം രൂപ ചെലവഴിച്ച് 16–ാംവാർഡിൽ നിർമാണം പൂർത്തീകരിച്ച മലേപ്പീടിക കുടിവെള്ളപദ്ധതി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ മൃദുല ജനാർദനൻ, പഞ്ചായത്ത് സെക്രട്ടറി ഇ എം അസീസ്, അരുൺ സി ഗോവിന്ദ്, കുമാരൻ എന്നിവർ സംസാരിച്ചു.
ടാങ്കിന് സ്ഥലം സൗജന്യമായി നൽകിയ സതീഷ് വിജയനെയും, കിണറിന് സൗജന്യമായി സ്ഥലം നൽകിയ രാജൻ കല്ലേക്കാട്ടിനെയും ആന്റണി ജോൺ എംഎൽഎ അനുമോദിച്ചു.








0 comments