വെട്ടിയോടി കുടിവെള്ളപദ്ധതി നിർമാണം തുടങ്ങി

കൂത്താട്ടുകുളം
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മുത്തോലപുരം വെട്ടിയോടി കുടിവെള്ളപദ്ധതിയുടെ രണ്ടാംഘട്ട നിർമാണം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് സൗജന്യമായി സ്ഥലം നൽകിയ പറയംപറമ്പിൽ ബിനോയ്, വട്ടപ്പാറ സാബു എന്നിവരെ ആദരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മാജി സന്തോഷ് അധ്യക്ഷയായി. ഡോജിൻ ജോൺ അരഞ്ഞാണി, ജോയി ജോസഫ്, ജോൺ പീറ്റർ, മിലൻ വി മാത്യു, പി ജി പ്രശന്ത്, സജിമോൻ വാട്ടപ്പിള്ളി എന്നിവർ സംസാരിച്ചു. രണ്ടാംഘട്ടമായി 33 ലക്ഷം രൂപയുടെ പണികൾ തുടങ്ങി. 90 കുടുംബങ്ങൾ ഗുണഭോക്താക്കളാകും.








0 comments