പൈങ്ങോട്ടൂർ സമഗ്ര ശുദ്ധജലവിതരണ പദ്ധതി നിർമാണം തുടങ്ങി

കവളങ്ങാട്
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പൈങ്ങോട്ടൂർ സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ നിർമാണം ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്‌ഘാടനം ചെയ്‌തു. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി. എൽദോ എബ്രഹാം, വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ ജീവൻ ബാബു, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, വൈസ് പ്രസിഡന്റ് സാബു മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനീസ് ഫ്രാൻസിസ്, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ജോർജ്, സിസി ജെയ്സൺ, പി അമൽരാജ്, സണ്ണി മാത്യു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ്, മധ്യമേഖലാ ചീഫ് എൻജിനിയർ വി കെ പ്രദീപ്, റോബിൻ എബ്രഹാം, റാജി വിജയൻ തുടങ്ങിയവർ സംസാരിച്ചു. കിഫ്ബിയിൽനിന്ന് 28.82 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.








0 comments