ഇലവുംകുടിത്താഴം നീന്തൽക്കുളം യാഥാർഥ്യമായി

പെരുമ്പാവൂർ
വാഴക്കുളം പഞ്ചായത്ത് നോർത്ത് ഏഴിപ്രം ഐനാലിപ്പറമ്പ് 12–-ാം വാർഡിൽ നിർമിച്ച ഇലവുംകുടിത്താഴം നീന്തൽക്കുളം നാടിന് സമർപ്പിച്ചു. കൊട്ടിക്കത്തോട്ടത്തിൽ ഫാത്തിമ അലി കുടുംബം സൗജന്യമായി നൽകിയ 11.30 സെന്റിലാണ് നീന്തൽക്കുളം നിർമിച്ചത്. ഇൗ ആവശ്യം ഉന്നയിച്ച് നവകേരളസദസ്സിൽ പി വി ശ്രീനിജിൻ എംഎൽഎയും വാർഡ് അംഗം ഫസീല ഷംനാദും നിവേദനം നൽകിയിരുന്നു.
തുടർന്ന് സർക്കാർ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 42 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി, ഷാജിത നൗഷാദ്, ഗോപാൽ ഡിയോ, ഫസീല ഷംനാദ്, നിഷ കബീർ, കെ ജി ഗീത, എ കെ മുരളി, ടി ബി വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.








0 comments