കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു

പെരുമ്പാവൂർ
അശമന്നൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കിയ കോട്ടച്ചിറ -ഉദയകവല -ദാറുസ്സലാം കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു. 14.96 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ഉദയകവല, ദാറുസ്സലാം പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോബി ഐസക് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ അജാസ് യൂസഫ്, സുബി ഷാജി, ഗീത രാജീവ്, പഞ്ചായത്ത് അംഗം പി കെ ജമാൽ, സിഡിഎസ് ചെയർപേഴ്സൺ ലൈല അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.








0 comments