കാനയ്ക്കുമുകളിലെ സ്ലാബ് തകർന്ന് ചതിക്കുഴിയായി

പെരുമ്പാവൂർ
ശ്രീധർമശാസ്‌താ ക്ഷേത്രത്തിനു മുൻവശം കാനയ്ക്ക് മുകളിലുള്ള സ്ലാബ് തകർന്നു. ഔഷധി ജങ്ഷനിൽനിന്ന് ക്ഷേത്രംവഴി കടന്നുപോകുന്ന വൺവേ റോഡിലാണ് മൂന്ന് സ്ലാബുകൾ ഇടിഞ്ഞ് കാനയിൽ വീണത്. ഇരുവശത്തുനിന്നും വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർ ഉപയോഗിക്കുന്ന ഫുട്പാത്താണ് തകർന്നത്. ഇതേസ്ഥലത്ത് ഒരുവർഷംമുമ്പ് സ്ലാബ് തകർന്ന് മൂന്നുസ്ത്രീകൾ ഓടയിൽ വീണതിനെ തുടർന്ന് നഗരസഭ മാറ്റിയ സ്ലാബുകളാണ് വീണ്ടും തകർന്നത്. തകർന്ന സ്ലാബുകൾക്ക് മുകളിലൂടെ വാഹനങ്ങൾ കയറാതിരിക്കാൻ പൊലീസിന്റെ വൺവേ ബോർഡ് ചേർത്തുവച്ചിരിക്കയാണ്.
ഔഷധി ജങ്ഷൻമുതൽ ഭജനമഠംവരെയുള്ള സ്ലാബുകളും കാനയുടെ സംരക്ഷണഭിത്തിയും ജീർണാവസ്ഥയിലാണ്. അറ്റകുറ്റപ്പണി നടക്കാത്ത ഓടയുടെ സംരക്ഷണഭിത്തിയുടെ അടിത്തറ പലയിടത്തും തകർന്ന അവസ്ഥയിലാണ്. മഴക്കാലത്ത് സ്ലാബിന് മുകളിലൂടെയുള്ള സഞ്ചാരം അപകടത്തിനിടയാക്കും.










0 comments