ad
Deshabhimani

ഡൽഹിയിലെ പൊലീസ്‌ ഭീകരതയിൽ സിപിഐ എം പ്രതിഷേധം

Delhi Protest

ഡൽഹി എ കെ ജി ഭവനിൽ അതിക്രമിച്ചുകയറി എസ്എഫ്ഐ 
അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ 
അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് 
സിപിഐ എം പ്രവർത്തകർ കൊച്ചി നഗരത്തിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Jul 29, 2026, 12:19 AM | 1 min read

കൊച്ചി

ഡൽഹിയിലെ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിലെ പൊലീസ്‌ ഭീകരതയ്ക്കെതിരെ നാടാകെ പ്രതിഷേധം. എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറിയും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റുചെയ്യാനാണ്‌ ഡൽഹി പൊലീസ് എ കെ ജി ഭവനിൽ എത്തിയത്‌. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഡൽഹി പൊലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ജില്ലയിൽ വിവിധ ഇടങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തി.


എറണാകുളം മുല്ലശേരി കനാൽ ഷെഡ്‌ റോഡിലെ സിറ്റി ലോക്കൽ കമ്മിറ്റി ഓഫീസിൽനിന്ന്‌ ആരംഭിച്ച പ്രകടനം മേനക ജങ്‌ഷനിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ യോഗം ഉദ്‌ഘാടനംചെയ്തു. ഏരിയ സെക്രട്ടറി സി മണി, ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ്‌, ഏരിയ കമ്മിറ്റി അംഗങ്ങളായ പി ആർ റെനീഷ്‌, വി വി പ്രവീൺ എന്നിവർ സംസാരിച്ചു.


ലോയേഴ്‌സ് യൂണിയൻ പ്രതിഷേധിച്ചു

കൊച്ചി

ഡൽഹി എ കെ ജി ഭവനിൽ അതിക്രമിച്ചുകയറി എസ്‌എഫ്‌ഐ നേതാവും ജന്തർമന്തർ സമരനായികയുമായ ഐഷി ഘോഷിനെ നിയമവിരുദ്ധമായി അറസ്റ്റുചെയ്യാനുള്ള ഡൽഹി പൊലീസിന്റെ നീക്കത്തിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.


ഡൽഹി പ്രക്ഷോഭത്തിനുമുന്നിൽ കീഴടങ്ങേണ്ടിവന്നതിന്‌ പകവീട്ടുകയാണ്‌ കേന്ദ്രസർക്കാർ. വിദ്യാർഥിവേട്ട നടത്തി മുഖംമിനുക്കാനുള്ള സർക്കാർനടപടി അപലപനീയമാണ്. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നീക്കത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home