കെസിഎൽ കലാശ പോരാട്ടം: തൃശൂർ ടൈറ്റൻസിന് 168 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ തൃശൂർ ടൈറ്റൻസിന് മുന്നിൽ 168 റൺസ് വിജയലക്ഷ്യം ഉയർത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 19.5 ഓവറിൽ 167 റൺസിന് എല്ലാവരും പുറത്തായി.
തുടക്കത്തിൽ ഓപ്പണർ വരുൺ നയനാരെ (2) നഷ്ടമായെങ്കിലും അഖിൽ സ്കറിയയുടെയും അശ്വിൻ ആനന്ദിന്റെയും മികച്ച ഇന്നിംഗ്സുകളാണ് കാലിക്കറ്റിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അഖിൽ സ്കറിയ 34 പന്തിൽ 45 റൺസും അശ്വിൻ ആനന്ദ് 26 പന്തിൽ 40 റൺസും നേടി. നായകൻ രോഹൻ കുന്നുമ്മൽ (21), സൽമാൻ നിസാർ (17), അബ്ദുൾ ബാസിത് (14) എന്നിവരും മികച്ച പിന്തുണ നൽകി.
തൃശൂർ ടൈറ്റൻസിനായി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത ആനന്ദ് ജോസഫ് (4 ഓവറിൽ 25 റൺസ്), ശരത് പ്രസാദ് (4 ഓവറിൽ 32 റൺസ്), അബ്ദുൾ റമീസ് പി (3.5 ഓവറിൽ 32 റൺസ്) എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ബിജു നാരായണൻ, അഖിൽ എംഎസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.









0 comments