Deshabhimani

വീര്യം ചോരാതെ കുസാറ്റ് സമരം

കുസാറ്റ് സമരം

നേതാക്കളുടെ സസ്‌പെൻഷനെതിരെ കുസാറ്റിൽ നടക്കുന്ന അനിശ്ചിതകാലസമരം 35–-ാം ദിവസം പി കെ ബിജു 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 12, 2026, 03:34 AM | 1 min read

കളമശേരി


നേതാക്കളുടെ സസ്‌പെൻഷനെതിരെ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാലസമരം 35 ദിവസം പിന്നിട്ടു. 35–-ാം ദിവസത്തെ സമരം സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷൻ പ്രസിഡന്റ്‌ ഡോ. പി കെ ബിജു ഉദ്ഘാടനം ചെയ്തു.


എ ജെ മെറിമോൾ അധ്യക്ഷയായി. ജെ ആർ സിദ്ധാർഥ്, ബിനീഷ് ഗോപാൽ എന്നിവർ റിലേ ഉപവാസസമരത്തിൽ പങ്കെടുത്തു. ​ കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ്‌ ടി സബീഷ്, കാർഷിക സർവകലാശാല അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ആർ പ്രദീഷ്, പി വി അനുഷ, അസിം റഷീദ്, ഡോ. അരുൺ ബാലകൃഷ്ണൻ, ടി പി ജിതിൻ, സി എസ് സോണിയ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home