ക്രിക്കറ്റ് ടൂർണമെന്റ്: റെഡ് വിങ്സ് 40 ബോയ്‌സ് പള്ളിക്കര ജേതാക്കള്‍

ഡിവൈഎഫ്--ഐ പിരാരൂർ യൂണിറ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലെ ജേതാക്കളായ റെഡ് വിങ്സ് 40 ബോയ്‌സ് പള്ളിക്കരയ്ക്ക് സിപിഐ എം കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശ്ശേരി ട്രോഫി നൽകുന്നു
കാലടി
ഡിവൈഎഫ്ഐ പിരാരൂർ യൂണിറ്റ് സംഘടിപ്പിച്ച എസ്ഡിഎസ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. റെഡ് വിങ്സ് 40 ബോയ്‌സ് പള്ളിക്കരയാണ് ജേതാക്കൾ. പിരാരൂരിലെ, അന്തരിച്ച ഷാജി തൈക്കൂട്ടത്തിൽ, പി ഒ ദേവസിക്കുട്ടി, പി കെ സുരേന്ദ്രൻ എന്നിവരുടെ സ്മരണാർഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ട്രോഫി സിപിഐ എം കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി ട്രോഫി കൈമാറി. കെ എസ് സുമേഷ് അധ്യക്ഷനായി.
കഴിഞ്ഞവർഷം വടാട്ടുപാറ പുഴയിൽ മുങ്ങിമരിച്ച പിരാരൂർ സ്വദേശി അബു ഫായിസിന്റെ സ്മരണാർഥമുള്ള റണ്ണേഴ്സ് ട്രോഫി റാപ്റ്റേഴ്സ് എംപയർ തൃപ്പൂണിത്തുറയ്ക്ക് എം വി പ്രദീപ് കൈമാറി. സിജോ ചൊവ്വരാൻ, എ വി സുകുമാരൻ, കെ കെ സഹദേവൻ, പി ആർ ഗോപി, കെൽവിൻ തോമസ്, പി എസ് സുമേഷ് എന്നിവർ സംസാരിച്ചു.










0 comments