ad
Deshabhimani

ലഹരിക്കെതിരെ കായികലഹരി ; ആവേശമായി വിമുക്തി ക്രിക്കറ്റ് ടൂർണമെന്റ്

cricket tournament
വെബ് ഡെസ്ക്

Published on Dec 18, 2025, 12:45 AM | 1 min read


കൊച്ചി

ലഹരിവിരുദ്ധ സന്ദേശങ്ങളും യുവാക്കളുടെ ക്രിക്കറ്റ് ആവേശവും ഒത്തുചേർന്ന ഉജ്വലവേദിയായി കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ട്. സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷനും ശ്രദ്ധ/ നേർക്കൂട്ടം കമ്മിറ്റികളും ചേർന്ന്‌ ജില്ലയിലെ കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച്‌ നടത്തിയ ക്രിക്കറ്റ്‌ ടൂർണമെന്റാണ്‌ ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശം പകർന്നത്‌.


എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ടി എൻ സുധീർ മത്സരം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. തേവര എസ്‌എച്ച്‌ കോളേജ് ഒന്നാംസ്ഥാനവും കളമശേരി സെന്റ്‌ പോൾസ് കോളേജ് രണ്ടാംസ്ഥാനവും നേടി. എസ്‌എച്ചിലെ അപ്പു പ്രകാശ് കളയിലെ താരവും റിതിൻ റേക്സ് ടൂർണമെന്റിലെ താരവുമായി. ജോയിന്റ് എക്‌സൈസ് കമീഷണർ ടി എം മജു വിജയികൾക്ക് സമ്മാനം നൽകി. ഒന്നാംസ്ഥാനം നേടിയ എസ്‌എച്ച്‌ ടീം സംസ്ഥാന ടൂർണമെന്റിൽ പങ്കെടുക്കും. അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ കെ എസ്‌ മുഹമ്മദ് ഹാരിഷ്, എം എഫ്‌ സുരേഷ്, സലിം കുമാർ, ബിബിൻ ബോസ്, നിജിൻ ജോസഫ്, ഡോ. ജോയ് മാത്യു, അനില ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home