കുടിവെള്ളക്ഷാമം
മുടക്കുഴ പഞ്ചായത്ത് കനിഞ്ഞില്ല; കുടിവെള്ളവിതരണം നടത്തി സിപിഐ എം

മുടക്കുഴ പഞ്ചായത്തിൽ സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചപ്പോൾ
പെരുമ്പാവൂർ
മുടക്കുഴ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് നടപടിയെടുക്കാത്തതിനെ തുടർന്ന് മുടക്കുഴ സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടിവെള്ളവിതരണം നടത്തി.
പുളിഞ്ചോട്, ലക്ഷംവീട്, കണ്ണഞ്ചേരിമുകൾ, ചുണ്ടക്കുഴി എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് കുടിവെള്ളം വിതരണം ചെയ്തത്. ശുദ്ധജലം ലഭിക്കാത്തതിനാൽ കുടിക്കാനും പാചകത്തിനും ദുരിതമനുഭവിക്കുകയായിരുന്നു നാട്ടുകാർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് കുടിവെള്ള വിതരണം നടത്താത്തതെന്നാണ് യുഡിഎഫ് ഭരണസമിതിയുടെ ന്യായീകരണം. കലക്ടറെ നേരിൽക്കണ്ട് അപേക്ഷ നൽകി അംഗീകാരം വാങ്ങാൻ തയ്യാറായില്ല.
പാണംകുഴി പമ്പ് ഹൗസിൽനിന്ന് ചൂരമുടി ടാങ്കിലേക്ക് വെള്ളം പമ്പുചെയ്താണ് ജലവിതരണം നടത്തിയിരുന്നത്. എന്നാൽ, ടാങ്ക് പൊളിച്ചിട്ടിരിക്കയാണ്. നിർമാണം ആരംഭിച്ചിട്ടില്ല. ഇതോടെയാണ് ജനം ദുരിതത്തിലായത്. സിപിഐ എം ലോക്കൽ സെക്രട്ടറി കെ വി ബിജു, മാത്യൂസ് ഐസക്, മായാ രെജി, സുഭാഷ് കൃഷ്ണൻ, കെ എൻ രാജു എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ളം എത്തിച്ചത്.











0 comments