റെയിൽവേ കരാർത്തൊഴിലാളികൾ അവകാശദിനം ആചരിച്ചു

റെയിൽവേ കരാർത്തൊഴിലാളികളുടെ അവകാശദിനാചരണം കോ–ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് എൻ രവികുമാർ ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
റെയിൽവേ കരാർ തൊഴിലാളികളുടെ അവകാശദിനാചരണം സിഐടിയു നേതൃത്വത്തിൽ ജില്ലാതലത്തിൽ നടന്നു. കോ–ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് എൻ രവികുമാർ ഉദ്ഘാടനം ചെയ്‌തു.
കരാർ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുക, ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങൾ നൽകുക, തൊഴിൽസുരക്ഷ ഏർപ്പെടുത്തുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു. കെ ജെ ഐസക്, ദീപ ദിവാകരൻ, നമ്പു രാജ്, പി കെ ഉണ്ണി എന്നിവർ സംസാരിച്ചു.










0 comments