ചൂർണിക്കരയിൽ 1000 വീടുകളിൽ അക്ഷരവെളിച്ചം

ആലുവ
ചൂർണിക്കര പഞ്ചായത്ത് ലൈബ്രറി കുടുംബശ്രീയുമായി ചേർന്ന് നടത്തുന്ന അക്ഷരദീപം പദ്ധതിയുടെ ഭാഗമായി ആയിരാമത്തെ വീട്ടിൽ പുസ്‌തകമെത്തിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്‌തു.
സമൂഹമാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ ചിന്താശേഷിയില്ലാതെ വിഴുങ്ങുന്നവരായി പൊതുസമൂഹം മാറിയെന്ന് സ്പീക്കർ പറഞ്ഞു. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തി. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി. ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കിം, ബാബു പുത്തനങ്ങാടി, സുനിൽ കടവിൽ, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് റംല താജുദീൻ, സേവ്യർ പുൽപ്പാട്ട്, തായിക്കാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാൽ എന്നിവർ സംസാരിച്ചു. പദ്ധതിയിലെ 50 സന്നദ്ധപ്രവർത്തകരുടെ അനുമോദിച്ചു.










0 comments