നാട് മാറിയത് ഇങ്ങനെ
ചെല്ലാനത്ത് തിരകളുടെ ഉറക്കുപാട്ട് ; മാലിന്യമലയിൽ വിരിഞ്ഞ സുഗന്ധിപൂക്കൾ

ചെല്ലാനം ടെട്രാപോഡിലും വാക്‌വേയിലുമായി സായാഹ്നം ചെലവഴിക്കാനെത്തിയ വിനോദസഞ്ചാരികൾ
ചെല്ലാനത്ത് തിരകളുടെ ഉറക്കുപാട്ട്
മാനം ഇരുണ്ടാൽ സകലതും തല്ലിത്തകർത്ത് തീരത്തേക്ക് തള്ളിക്കയറുന്ന തിരമാലകൾ ഇന്ന് ചെല്ലാനം തീരത്ത് അനുസരണയുള്ള കുഞ്ഞാടുകൾ. സാധാരണക്കാരായ മനുഷ്യരുടെ വീടും ജീവിതസന്പാദ്യങ്ങളും കടൽ കവർന്നെടുത്തിരുന്നത് അവരുടെ ഓർമകളെപ്പോലും നടുക്കുന്നുണ്ട്. അതെല്ലാം ഇന്ന് പഴങ്കഥ.

തീരത്ത് 7.3 കിലോമീറ്റർ നീളത്തിൽ സർക്കാർ കെട്ടിയുയർത്തിയ ടെട്രാപോഡ് ഭിത്തിയിൽ ഇടിച്ചുതകരുന്ന തിരമാലകൾ ഇന്ന് ചെല്ലാനം തീരത്തിന് ഉറക്കുപാട്ടാണ്. 347 കോടി രൂപ ചെലവിലാണ് ഭിത്തി പൂർത്തിയാക്കിയത്. ശേഷിക്കുന്ന 3.6 കിലോമീറ്ററിൽ 306 കോടി രൂപ ചെലവിൽ ടെട്രാപോഡ് സ്ഥാപിക്കാനുള്ള രണ്ടാംഘട്ട പദ്ധതിയും സർക്കാർ തുടങ്ങി.
മാലിന്യമലയിൽ വിരിഞ്ഞ സുഗന്ധിപൂക്കൾ
കൊച്ചി കോർപറേഷനിൽ പത്തുവർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച് എൽഡിഎഫ് കൗൺസിൽ അധികാരത്തിലേറിയ 2020ലെ ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ ചിത്രം ഓർമയിലുണ്ടോ. കണ്ണെത്താദൂരം കൂന്പാരമായിരുന്ന മാലിന്യമലകൾ, റോഡ് സൗകര്യംപോലുമില്ലാത്ത വൃത്തിഹീനമായ ചുറ്റുപാട്.

പത്തുവർഷമായി കൂന്പാരമായിരുന്ന മാലിന്യമലകളിൽ 2022 ഡിസംബറിൽ തീപടർന്നതും പിന്നീട് കൊച്ചിയിലുണ്ടായ മാറ്റങ്ങളും ചരിത്രം. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സമയബന്ധിതമായി നടപ്പാക്കിയ ആസൂത്രിത പദ്ധതികളിലൂടെ മാറ്റിയ ബ്രഹ്മപുരത്തിന്റെ ഇന്നത്തെ ചിത്രം അവിശ്വസനീയം.











0 comments