ad
Deshabhimani

പാലാരിവട്ടത്ത് 
ഓടിക്കൊണ്ടിരുന്ന 
കാറിന് തീപിടിച്ചു

car fire
വെബ് ഡെസ്ക്

Published on Aug 20, 2025, 03:00 AM | 1 min read


കൊച്ചി

പാലാരിവട്ടത്ത് മെട്രോ സ്റ്റേഷനുസമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ചൊവ്വ രാത്രി 7.15 നായിരുന്നു സംഭവം. കാറിന്റെ എൻജിൻ ഭാഗത്തുനിന്ന്‌ തീപടരുന്നതുകണ്ട് കാർ ഓടിച്ചിരുന്ന ഉടമ വാഹനം നിർത്തി ഇറങ്ങിയോടി. ഇടപ്പള്ളിയിൽനിന്ന്‌ കലൂരിലേക്ക് പോകുകയായിരുന്ന ഉണിച്ചിറ മാനാത്തുപാലം റോഡ് നെടിയാമണ്ണിൽ വീട്ടിൽ സുനോജ്കുമാറിന്റെ മഹീന്ദ്ര എസ്‌യുവി 500 കാറിനാണ് തീപിടിച്ചത്. തുടർന്ന് ഇടപ്പള്ളിമുതൽ കലൂർവരെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഗാന്ധിനഗറിൽനിന്നും തൃക്കാക്കരയിൽനിന്നും ഓരോ യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീയണച്ചു. എൻജിൻ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home